Sorry, you need to enable JavaScript to visit this website.

കുരങ്ങുകളെ ഓടിക്കാന്‍ എയര്‍പോര്‍ട്ടില്‍ കരടികള്‍; വൈറലായി വീഡിയോ

അഹമ്മദാബാദ്- വിമാനത്താവളത്തില്‍ ശല്യമായി മാറിയ കുരങ്ങുകളെ ഓടിക്കാന്‍ ജീവനക്കാര്‍ കരടി വേഷത്തലിറങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗുജറാത്തില്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലാണ് സംഭവം.  
കുരങ്ങുകളുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാര്‍ നൂതന വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വര്‍ധിച്ചതോടെയാണ് അധികൃതരുടെ പുതിയ പരീക്ഷണം. ജീവനക്കാരില്‍  ഒരാള്‍ കരടിയുടെ വേഷമണിഞ്ഞ് കുരങ്ങുകളെ തുരത്താന്‍ ഇറങ്ങിയത്  വന്‍വിജയമായി. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങുകള്‍ പേടിച്ചോടിയെന്നും പിന്നീട് ഇതേ തന്ത്രം പയറ്റുകയാണെന്നും   എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനോജ് ഗംഗല്‍ പറഞ്ഞു.

Tags

Latest News