ജയില്‍ചാടിയ ശേഷം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് മലാലയെ ആക്രമിച്ച കേസിലെ പ്രതി


ഇസ്ലാമബാദ്- നൊബേല്‍ പുരസ്്കാര ജേതാവ് മലാല യൂസഫ്‌സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി  ജയില്‍ചാടി.പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്‌സാനുല്ല ഇഹ്‌സാനാണ് ജയില്‍ചാടിയത്. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറംലോകം അറിഞ്ഞത്.

ജനുവരി 11നാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ പാക് സൈന്യത്തിന് കീഴടങ്ങുമ്പോലഅ# നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നാണ് ഇഹ്‌സാന്റെ ആരോപണം. സുരക്ഷിതമായി തന്നെ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചുവെന്നും അദേഹം പുറത്തുവിട്ട ശബ്ദരേഖയില്‍ പറയുന്നു. 2014ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളിലെ ഭീകരാക്രമണ കേസിലും 2012ല്‍ മലാലയെ ആക്രമിച്ച കേസിലും പ്രതിയാണിയാള്‍.
 

Latest News