വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ദല്‍ഹിയില്‍ കൈക്കൂലി അറസ്റ്റ്

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭയിലേക്ക് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, ദല്‍ഹി ഉപമുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രധാന ഉദ്യോഗസ്ഥനെ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഗോപാല്‍ കൃഷ്ണ മാധവിനെയാണ് അറസ്റ്റ് ചെയ്തത്.

രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് സിവില്‍ സര്‍വീസ് കേഡറിലുള്ള ഉദ്യോഗസ്ഥനായ ഗോപാല്‍ കൃഷ്ണ മാധവ് അറസ്റ്റിലായതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. സി.ബി.ഐ കെണിയൊരുക്കിയാണ് നികുതി വെട്ടിപ്പിനായി കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ഗോപാല്‍ കൃഷ്ണയെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. മനീഷ് സിസോദിയക്ക് സംഭവത്തില്‍ പങ്കില്ലെന്നും അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

 

 

 

 

Latest News