Sorry, you need to enable JavaScript to visit this website.

പച്ചക്കറികള്‍ വീട്ടിലെത്തിക്കാന്‍ ഊബര്‍ കാര്‍ മാതൃകയില്‍ പദ്ധതി

തിരുവനന്തപുരം- പഴങ്ങളും പച്ചക്കറികളും ഊബര്‍ കാര്‍ മാതൃകയില്‍ വീട്ടിലെത്തിക്കുന്ന സംവിധാനമുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ അറിയിച്ചു.  കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഊബര്‍ മാതൃകയില്‍ ശൃംഖലയുണ്ടാക്കി വിപണനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

20,000 ഏക്കറില്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. പുരയിട കൃഷിക്കായി 18   കോടി വകയിരുത്തി. നാളികേര ഉത്പാദനം വര്‍ധിപ്പിക്കും. കൃഷി വ്യാപിപ്പിക്കുന്നതായി ഓരോ വാര്‍ഡിലും 75 തെങ്ങിന്‍ തൈകള്‍ വീതം നല്‍കും. നാളികേരത്തിന്റെ വില കൂട്ടാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വനിതാ ക്ഷേമത്തിനും മന്ത്രി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി. ഇതിനായി ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്.

എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകള്‍ക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതര തൊഴിലുകള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു.

 

 

 

 

Latest News