ഗര്‍ഭിണിയായ ഭാര്യയെ ലൈംഗികബന്ധത്തിനിടെ  കഴുത്തറുത്തു കൊന്നു; യുവാവ് അറസ്റ്റില്‍

സാവോപോളോ- മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. മൂന്നാമതും ഗര്‍ഭിണിയായ ഭാര്യ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാകാത്തതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്. സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു കൊലപാതകം നടന്നത്. 22 വയസ്സുകാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.
ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ഇത്രയും ചെറു പ്രായത്തില്‍ മൂന്നു കുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു കൊലപാതകത്തിന് കാരണം. സാമ്പത്തിക ബുദ്ധിമുട്ടുകളും അറൗജോയെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Latest News