പതിനാലുകാരിയെ ഗർഭിണിയാക്കിയ  16 കാരനെതിരെ കേസ് 

ഇടുക്കി- 14 കാരിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ പോക്‌സോ നിയമപ്രകാരം മൂന്നാർ പോലീസ് കേസെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളാണ് ഇരുവരും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിൽ പരിശോധന നടത്തവെയാണ് പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇവർ നൽകിയ വിവരത്തെ തുടർന്നാണ് സമീപവാസിയായ 16 കാരനെതിരെ കേസെടുത്തത്.

Latest News