പെൺകുട്ടിയെ തേടിയുള്ള വൈറൽ വീഡിയോ വ്യാജം; വിദ്യാർഥി അറസ്റ്റിൽ

കൊച്ചി- കെട്ടിച്ചമച്ച സംഭവം വിവരിച്ചു കൊണ്ടുള്ള സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ റെയിൽവേ പോലീസിന്റെ സഹായത്തോടെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസ് (20) ആണ് പോലീസ് പിടിയിലായത്. ഇയാൾ എറണാകുളം രവിപുരത്തെ വിഷൻ സ്‌കൂൾ ഓഫ് ഏവിയേഷനിൽ വിദ്യാർഥിയാണ്. എറണാകുളം നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ ട്രെയിനിൽ വെച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലീസ് കേസിൽ കുടുക്കുമെന്നും നിജസ്ഥിതി ട്രെയിനിൽ നിന്നും ഇറങ്ങിപ്പോയ പെൺകുട്ടിക്കേ തെളിയിക്കാൻ കഴിയൂ എന്നും അതുകൊണ്ട് ആ പെൺകുട്ടിയെ കണ്ടെത്തുന്നത് വരെ വീഡിയോ ഷെയർ ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ള സെൽഫി വീഡിയോ ആണ് പ്രതി  സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേ തുടർന്ന് വ്യാജ പ്രചരണം നടത്തിയതിന്് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
 

Latest News