ബെയ്ജിംഗ്- കൊറോണ വൈറസിനെതിരെ ആദ്യം ലോകത്തോട് മുന്നറിയിപ്പ് നൽകിയ ഡോക്ടർ മരിച്ചു. 34 വയസുള്ള ഡോക്ടർ ലി വെൻലിയാംങ് കൊറോണ കൂടുതൽ നാശം വിതച്ച വുഹാനിലാണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം കൊറോണ വൈറസിനെ പറ്റി മുന്നറിയിപ്പ് നൽകിയത്. തന്റെ മെഡിക്കൽ സ്കൂളിലെ അലൂംമ്നി ഗ്രൂപ്പിലാണ് ഇക്കാര്യം ഡോക്ടർ ആദ്യമായി പറഞ്ഞത്. പ്രാദേശിക മത്സ്യവിതരണ കേന്ദ്രത്തിലെ നാലു പേർക്ക് രോഗം ബാധിച്ചതായും ഇവരെ ക്വാറന്റൈൻ ചെയ്തതായും ഡോക്ടർ ഈ ഗ്രൂപ്പിൽ വ്യക്തമാക്കിയിരുന്നു. തന്റെ കൂട്ടുകാരോട് ഇക്കാര്യത്തെ പറ്റി ശ്രദ്ധിക്കാൻ ഇദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഏതാനും നിമിഷങ്ങൾക്കകം തന്നെ ഈ സന്ദേശം രാജ്യം മുഴുവൻ പരക്കുകയും ഡോക്ടർ നടപടി ഭീഷണി നേരിടുകയും ചെയ്തു.