നാടോടി ബാലിയ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പയ്യന്നൂര്‍- എട്ടുവയസ്സായ നാടോടി ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയില്‍നിന്ന് എത്തിയ നാടോടി സംഘത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രാമന്തളി സ്വദേശി രതീഷിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും കുടുംബവും രാമന്തളി കുന്നരുവില്‍ ടെന്റിലാണ് താമസിക്കുന്നത്. വഞ്ചിയില്‍ മീന്‍ പിടിച്ചു വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി വീട്ടിലെത്തിയ സമയത്താണ് രതീഷ് പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്. ഭയന്നു നിലവിളിച്ചോടിയ  കുട്ടി കൂടെയുള്ളവരോട് വിവരം പറഞ്ഞു. കുട്ടിയുടെ വല്യച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പോലീസ് കേസ് എടുത്തത്.

 

Latest News