Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നോർക്ക റൂട്ട്‌സും കുവൈത്തിലെ  സായുധ സേനയും കരാറിൽ ഒപ്പുവെച്ചു 

തിരുവനന്തപുരം- നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടിക ളുടെ ഭാഗമായി  നോർക്ക റൂട്ട്‌സും കുവൈത്തിലെ സായുധ സേനയുമായി കരാറിൽ ഒപ്പു വെച്ചു. 
ആദ്യമായിട്ടാണ് കുവൈത്തിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി കരാറിൽ ഒപ്പുവയ്ക്കുന്നത്. കുവൈത്ത് സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തിക കളിലേയ്ക്ക് ഇന്ത്യയിൽ നിന്നും നോർക്ക റൂട്ട്‌സ് മുഖാന്തിരം നിയമനങ്ങൾ നടത്തുന്നതിനാണ് കരാറായത്. 
ഇത് സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരിയും 2019 സെപ്തംബറിൽ കുവൈത്ത് നാഷണൽ ഗാർഡ് ആസ്ഥാ നത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. റിക്രൂട്ട്‌മെന്റിന്റെ ആദ്യപടിയായി വിദഗ്ധ ഡോക്ടർമാരുടെ നിയമനം ഉടൻ നടക്കും. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. 


ബിരുദാനന്തര ബിരുദത്തിനു ശേഷം 5 വർഷ പ്രവൃത്തി പരിചയമുള്ള 30 നും 40 നും മധ്യേ പ്രായമുള്ള പുരുഷൻമാർക്കാണ്  അവസരം. കുവൈത്തിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. 
തുടക്കത്തിൽ 1100-1400 കുവൈത്ത് ദിനാറാണ് ശമ്പളം. അപേക്ഷ സമർപ്പിക്കു ന്നതിനും കുടുതൽ വിവരങ്ങൾക്കും www. norkaroots.org സന്ദർശിക്കുകയോ, ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അവ സാന തീയതി 2020 ഫെബ്രുവരി 29.


 

Latest News