Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടികൾക്ക് പീഡനം: സൗദിയിൽ കഴിഞ്ഞ വർഷം 3,600 പരാതികൾ

റിയാദ് - കുടുംബ സുരക്ഷാ പ്രോഗ്രാമിനു കീഴിലെ ചൈൽഡ് സപ്പോർട്ട് സെന്ററിന് കഴിഞ്ഞ വർഷം ബാലപീഡനങ്ങളെ കുറിച്ച് 3,600 പരാതികൾ ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ 395 പരാതികൾ ലൈംഗീക ചൂഷണങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 
പരാതികളിൽ 34 ശതമാനം കുട്ടികൾക്കെതിരായ വൈകാരിക അതിക്രമങ്ങളുമായും 29 ശതമാനം ശാരീരിക അതിക്രമങ്ങളുമായും 26 ശതമാനം അവഗണനയുമായും ബന്ധപ്പെട്ടവയായിരുന്നെന്നും കുടുംബ സുരക്ഷാ പ്രോഗ്രാം പ്രതിനിധി തഹാനി അൽമജ്ഹദ് പറഞ്ഞു.  'ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകൽ' എന്ന ശീർഷകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


 ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുന്ന കുട്ടികളെ മാനസിക രോഗ ഡോക്ടറെ കാണിക്കേണ്ടത് പ്രധാനമാണെന്നും തഹാനി അൽമജ്ഹദ് പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾ ചെറുക്കുന്നതിൽ കുടുംബത്തിനും സമൂഹത്തിനുമുള്ള പങ്ക് എന്ന വിഷയത്തിൽ ഹനാൻ അൽഹമദും കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ നാദിയ അൽസൈഫും വികലാംഗരായ കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങൾ എന്ന വിഷയത്തിൽ ഡോ. ഹനാൻ അൽശൈഖും ലൈംഗിക പീഡനങ്ങൾക്കെതിരായ ബോധവൽക്കരണങ്ങളിലെ ശരിയും തെറ്റുകളും എന്ന വിഷയത്തിൽ അരീജ് അൽമഹാരിബും ശിൽപശാലയിൽ സംസാരിച്ചു. 

 

Latest News