Sorry, you need to enable JavaScript to visit this website.

വിദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള  ശ്രമം  സുരക്ഷാ ഭടൻ പരാജയപ്പെടുത്തി

റിയാദ് - അൽരിമാൽ ഡിസ്ട്രിക്ടിൽ സുഡാനിയെ തട്ടിക്കൊണ്ടുപോയി പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുക്കുന്നതിനുള്ള എത്യോപ്യക്കാരുടെ ശ്രമം സുരക്ഷാ ഭടൻ പരാജയപ്പെടുത്തി. ഡ്യൂട്ടി സമയം കഴിഞ്ഞ് വീട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം സുരക്ഷാ ഭടന്റെ ശ്രദ്ധയിൽ പെട്ടത്. കാറിന്റെ പിൻസീറ്റിലുള്ള യാത്രക്കാരുടെ പിടിവലി  സുരക്ഷാ ഭടന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കാര്യമന്വേഷിക്കുന്നതിനു വേണ്ടി കാർ തടഞ്ഞുനിർത്താൻ സുരക്ഷാ ഭടൻ ശ്രമിച്ചതോടെ യാത്രക്കാരിൽ ഒരാളെ റോഡിലേക്ക് തള്ളിയിട്ട് മറ്റുള്ളവർ കാറുമായി കടന്നുകളഞ്ഞു. 


പരിക്കേറ്റ സുഡാനിക്ക് സുരക്ഷാ ഭടൻ പ്രാഥമിക ശുശ്രൂഷകൾ നൽകി. എത്യോപ്യക്കാരായ സംഘം തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുക്കുന്നതിന് ശ്രമിക്കുകയായിരുന്നെന്ന് സുഡാനി പറഞ്ഞു. ഉടൻതന്നെ സംഭവത്തെ കുറിച്ചും പ്രതികൾ സഞ്ചരിച്ച കാറിനെ കുറിച്ചും സുരക്ഷാ ഭടൻ പട്രോൾ പോലീസിൽ വിവരം നൽകി. വൈകാതെ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യാൻ പട്രോൾ പോലീസിന് സാധിച്ചു. മറ്റു പ്രതികൾക്കുവേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 

Latest News