Sorry, you need to enable JavaScript to visit this website.

വിജയില്‍നിന്ന് പണമൊന്നും പിടിച്ചെടുത്തിട്ടില്ല; പരിശോധിക്കുന്നത് സ്വത്തുക്കളും ബിഗിലിലെ പ്രതിഫലവുമെന്ന് ആദായ നികുതി വകുപ്പ്

ചെന്നൈ- നടന്‍ വിജയിയില്‍ നിന്ന് ഇതുവരെ പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആദായ നികുതിവകുപ്പിന്റെ  പത്രകുറിപ്പിനെ ആസ്പദമാക്കി ന്യൂസ് മിനിട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഗില്‍ ചിത്രം മുന്നൂറ് കോടിയലധികം രൂപ കളക്ഷന്‍ നേടിയതുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിഗിലിന്റെ പ്രതിഫലവും അന്വേഷണ വിധേയമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

ബിഗില്‍ നായകന്‍ വിജയ്, ര്‍മ്മാണ കമ്പനിയായ  എജിഎസ്, വിതരണക്കാരന്‍ സുന്ദര്‍ അറുമുഖം, നിഫിനാന്‍സിയര്‍ – അന്‍ബുച്ചെഴിയന്‍ എന്നിവരുടെ ഓഫീസിലും വീടുകളിലുമാണ് ആദായനികുതി വകുപ്പ് മാരത്തോണ്‍ പരിശോധന നടത്തുന്നത്.

വിജയിനെ ആദായ നികുതി വകുപ്പ്  ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ട് 24 മണിക്കൂറില്‍ കഴിഞ്ഞു. താരത്തിന്റെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.

ബുധനാഴ്ച്ച വൈകീട്ടാണ് വിജയിനെ സംഘം കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.


അതേസമയം ബിഗില്‍ ഫിനാന്‍സിയര്‍ അന്‍ബുച്ചെഴിയന്റെ വിവിധ ഓഫീസുകളില്‍ നിന്നായി 77 കോടി രൂപ പിടിച്ചെടുത്തതായി
 റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രേകകളും പ്രോമിസറി കുറിപ്പുകള്‍, ചെക്കുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്

Latest News