പണം ചോദിച്ച് ഭീഷണി; ട്രാവല്‍ ഏജന്റുമാരുടെ പരാതിയില്‍ യുവമോര്‍ച്ച നേതാവിനെതിരെ കേസ്

സംബല്‍- യുപിയിലെ സംബല്‍ ജില്ലയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവമോര്‍ച്ച ജില്ലാ അധ്യക്ഷനെതിരെ പോലിസ് കേസെടുത്തു. വിശാല്‍ ചൗഹാന്‍ അടക്കമുള്ള അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് രണ്ട് ജില്ലകളിലെ പോലിസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി നടത്തിപ്പുകാരനായ മുന്‍സിഫ് ആണ് ഒരു പരാതിക്കാരന്‍.

ഏജന്‍സി നടത്തണമെങ്കില്‍ അയ്യായിരം രൂപ എല്ലാദിവസവും നല്‍കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയെന്നാണ് മുന്‍സിഫിന്റെ പരാതി.പണം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ ബിസിനസിനും വ്യക്തിജീവിതത്തിനും വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വിശാല്‍ ചൗഹാന്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. മറ്റൊരു ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി നടത്തിപ്പുകാരനായ സത്യേന്ദ്രകുമാര്‍ യാദവും ഇയാള്‍ക്കെതിരെ പോലിസിനെ സമീപിച്ചു. 2500 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
 

Latest News