പട്ടികവര്‍ഗ വിഭാഗത്തിലെ ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ചെരുപ്പ് അഴിപ്പിച്ച് മന്ത്രി


ഗൂഡല്ലൂര്‍- തമിഴ്‌നാട്ടില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ ആണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംവകുപ്പ് മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍.നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ മന്ത്രി തന്റെ ചെരുപ്പഴിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. 
ഗൂഡല്ലൂര്‍ മുതുമല വന്യജീവി സങ്കേതത്തിലെ ആനകളുടെ സുഖചികിത്സ ക്യാമ്പിലാണ് സംഭവം.മുതുമല അമ്പലത്തിലേക്ക് കയറാനായി പോകുന്നതിനിടെയാണ് കുട്ടിയെ കൊണ്ട് ചെരുപ്പുകള്‍ ഊരിപ്പിച്ചത്.  ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമീപവാസികളില്‍ നിന്ന് ഉയരുന്നത്.

 

 

Latest News