ചാണ്ഡിഗഢ്- വിസയില്ലാതെ 60 വയസ്സുകാരി ഡെന്‍മാര്‍ക്ക് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാണ്ഡിഗഢ് ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. ലുഫ്താന്‍സ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ് എന്നിവയും ട്രാവല്‍ ഏജന്‍സിയും ചേര്‍ന്ന് 70 ലക്ഷം രൂപ ചാണ്ഡിഗഢ് സ്വദേശിനിക്ക് നല്‍കണമെന്നാണ് ഇത്തരവ്.
വിസ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഒരു ദിവസം ഡെന്‍മാര്‍ക്ക് എയര്‍പോര്‍ട്ടിലെ ലോക്കപ്പില്‍ കഴിയേണ്ടി വന്നിരുന്നു. തന്നെ അറിയിക്കാതെ ലുഫ്താന്‍സ എയര്‍ലൈന്‍സ് യാത്ര ഡെന്‍മാര്‍ക്ക് വഴിയാക്കിയതിനാലാണ് അറസ്റ്റിനും ലോക്കപ്പിനും കാരണമെന്നാണ് സ്ത്രീ പരാതിപ്പെട്ടത്.