ഭോപ്പാല്‍- പൗരത്വ ഭേദഗതി നിയമത്തിനെതിരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രമേയം പാസാക്കി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും സമത്വത്തിനുള്ള മൗലികാവകാശവും ലംഘിക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇത് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. കേരളത്തെ പോലെ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല.
മതത്തെ അടിസ്ഥാനമാക്കിയുള്ള വിഭജനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും എല്ലാ മതങ്ങള്‍ക്കും നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പാക്കാനും ഈ നിയമം റദ്ദാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മധ്യപ്രദേശ് സര്‍ക്കാര്‍ അഭ്യര്‍ര്‍ഥിക്കുന്നു. ഇതാണ് മുഖ്യമന്ത്രി കമല്‍ നാഥ് അധ്യക്ഷനായ യോഗത്തില്‍ പാസാക്കിയ പ്രമേയം.