ഷഹീന്‍ബാഗില്‍ വെടിവെച്ചയാള്‍ ആംആദ്മിക്കാരനെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെതിരെ നടപടി

ന്യൂദല്‍ഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരവേദിക്കു സമീപം വെടിയുതിര്‍ത്തയാള്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് മാറ്റി.  

െ്രെകംബ്രാഞ്ച് ഡിസിപി രാജേഷ് ഡിയോക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.

രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിട്ടുമുണ്ട്. വെടിവെപ്പ് നടത്തിയ യുവാവും പിതാവും ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരാണെന്നാണ് കഴിഞ്ഞ ദിവസം രാജേഷ് ഡിയോ മാധ്യമങ്ങളോട് പറഞ്ഞത്.

അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുന്ന പ്രസ്താവന നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും കൂടുതല്‍ നടപടികള്‍ അന്വേഷണത്തിന് ശേഷമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 

Latest News