Sorry, you need to enable JavaScript to visit this website.

അഞ്ച് പ്രകൃതിവിരുദ്ധ പീഡന  കേസുകൾ: പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി- പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയനാക്കിയെന്ന് അഞ്ച് ആൺകുട്ടികൾ പരാതി നൽകിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. പരപ്പനങ്ങാടി ഉള്ളണം നോർത്ത് വെള്ളച്ചൻകടവ് കക്കോയിൽ പി.വി അബ്ദുൽ റഷീദി(29)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി നാരായണൻ തള്ളിയത്. 2018ൽ 13 കാരനെയും 2018 മെയ് മാസത്തിൽ 14 കാരനെയും ഡിസംബറിൽ 13 കാരനെയും 2019 മെയ് മാസത്തിൽ 13 കാരനെയും നവംബറിൽ 12 കാരനെയും പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയരാക്കിയെന്നാണ് കേസ്. കുട്ടികൾ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പോലീസ് 2019 ഡിസംബർ 13ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Latest News