Sorry, you need to enable JavaScript to visit this website.

കാമുകിയെ പരീക്ഷയില്‍ ജയിപ്പിക്കാന്‍  കോപ്പിയടിക്കാന്‍ കാമുകന്റെ സഹായം 

പട്‌ന- പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കിടെ ബിഹാറില്‍ പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ച കാമുകന്‍ പിടിയില്‍. പരീക്ഷാ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്ന സംഘത്തിലെ ക്യാമറാമാന്‍ എന്ന വ്യാജേനയാണ് ഇയാള്‍ പരീക്ഷാഹാളില്‍ കയറിയത്. നരേഷ് എന്ന യുവാവാണ് അറസ്റ്റിലായത്.പരീക്ഷാകേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. നരേഷ് നേരത്തെയും പെണ്‍കുട്ടിയെ കോപ്പിയടിക്കാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവാവിനെ പൊലീസിന് കൈമാറിയതായും വിശദമായി ചോദ്യംചെയ്തുവരികയാണ്.
അതിനിടെ, അര്‍വാലിലെ വിവിധ സ്‌കൂളുകളില്‍നിന്നായി കോപ്പിയടിച്ച ഏഴ് വിദ്യാര്‍ഥികളെ പിടികൂടിയതായി ഫ്‌ളൈയിങ് സ്‌ക്വാഡ് അറിയിച്ചു. ഇതില്‍ നാലുപേര്‍ പെണ്‍കുട്ടികളാണ്. മുന്‍വര്‍ഷങ്ങളിലെ പരീക്ഷ കോപ്പിയടി ലോകവ്യാപകമായി വാര്‍ത്തയായതോടെയാണ് ബിഹാറില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയത്.

Latest News