Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ യുഎസ് എംബസിയില്‍ അഞ്ചുവയസുകാരി പീഡനത്തിന് ഇരയായി

ന്യൂദല്‍ഹി- ദല്‍ഹിയിലെ അമേരിക്കന്‍ എംബസി വളപ്പില്‍ അഞ്ച് വയസ്സുകാരി പീഡനത്തിനിരയായി. സംഭവത്തില്‍ എംബസിയിലെ ഡ്രൈവറെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
എംബസി വളപ്പില്‍ താമസിക്കുന്ന ജീവനക്കാരിലൊരാളുടെ മകള്‍ കഴിഞ്ഞ ശനിയാഴ്ചയാണ്  പീഡിപ്പിക്കപ്പെട്ടത്.  സംഭവം അറിഞ്ഞതോടെ കുട്ടിയുടെ കുടുംബം ഡല്‍ഹി ചാണക്യപുരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ ഡ്രൈവര്‍ക്കെതിരെ പോസ്കോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. പ്രതിയെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Latest News