Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുമതി പത്രമില്ലാതെ എത്തിയ  95,000 പേരെ തിരിച്ചയച്ചു

മക്ക- ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 95,400 പേരെ തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന കമാണ്ടർ ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി അറിയിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽനിന്നും മക്കയിലേക്കുള്ള റോഡുകളിലെ ചെക്ക് പോയിന്റുകളിൽനിന്നും ജൂലൈ 19നും ഓഗസ്റ്റ് 12നുമിടയിലാണ് ഇത്രയും പേരെ തിരിച്ചയച്ചത്. ഇക്കാലയളയവിൽ 47,700 വാഹനങ്ങളെയും മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാതെ തിരിച്ചയച്ചു. ഹജ് അനുമതി പത്രമില്ലാത്തവരുമായി എത്തിയ വാഹനങ്ങളും ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കുന്നതിന് പ്രത്യേക അനുമതിപത്രം സമ്പാദിക്കാത്തവരുടെ വാഹനങ്ങളുമാണ് തിരിച്ചയച്ചത്. ഹജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുഴുവൻ സുരക്ഷാ വകുപ്പുകളും എല്ലാവിധ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ഹജ് നിയമങ്ങൾ ലംഘിക്കുന്നതിനും ഹജിന്റെ പവിത്രത ലംഘിക്കുന്നതിനും ആരെയും അനുവദിക്കില്ല. നിയമ ലംഘകരെയും ഹജ് അനുമതിപത്രമില്ലാത്തവരെയും നിയമ ലംഘകരായ തീർഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവരെയും കർശനമായി കൈകാര്യം ചെയ്യും. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് ഇത്തരക്കാരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. 
നിയമം ലംഘിച്ച് ഹജ് നിർവഹിക്കുന്നവരെ കണ്ടെത്തുന്നതിന് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ വിരലടയാളങ്ങൾ പരിശോധിക്കും. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള റോഡുകളും മരുഭൂപാതകളും ശക്തമായി നിരീക്ഷിക്കും. മക്കയുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ക്യാമറ ശൃംഖലയും ഇതിന് പ്രയോജനപ്പെടുത്തും. നിയമാനുസൃതം ഹജ് നിർവഹിക്കുന്നവർക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ നിയമ, വ്യവസ്ഥകൾ പാലിക്കണമെന്ന് ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി ആവശ്യപ്പെട്ടു.

ആറേമുക്കാൽ ലക്ഷം ഹാജിമാർ എത്തി

മക്ക- വിദേശ രാഷ്ട്രങ്ങളിൽനിന്ന് ഞായറാഴ്ച വരെ 6,75,143 ഹജ് തീർഥാടകർ എത്തിയതായി ഔദ്യോഗിക കണക്ക്. വിമാന മാർഗം 6,63,860 ഹാജിമാരും ബസ് മാർഗം 10,796 തീർഥാടകരും കപ്പൽ മാർഗം 487 തീർഥാടകരുമാണ് പുണ്യസ്ഥലങ്ങളിൽ എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം രാജ്യത്ത് പ്രവേശിച്ച ഹജ്  തീർഥാടകരുടെ എണ്ണത്തിൽ 17 ശതമാനം വർധനവുണ്ട്. ഈ വർഷം ഇതുവരെ 98,387 ഹാജിമാരാണ് അധികം എത്തിയത്. 
ഇതുവരെ എത്തിയ തീർഥാടകരിൽ 35 പേർ മക്കയിലും മദീനയിലും മരിച്ചു.

Latest News