Sorry, you need to enable JavaScript to visit this website.

ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു

അബുദാബി-ഇത്തിഹാദ് എയര്‍വേസ് വിമാനങ്ങള്‍ വില്‍ക്കുന്നു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിമാനശേഖരം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ശതകോടി ഡോളറിന് 38 വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇത്തിഹാദ് അധികൃതര്‍ അറിയിച്ചു.
ഇത്തിഹാദ് ഇപ്പോള്‍ ഉപയോഗിക്കുന്ന ബോയിങ് 777-300 ഇ.ആര്‍.എസ്, എയര്‍ബസ് എ 330-300, എ 300-200 എന്നീ വിമാനങ്ങളാണ് അന്താരാഷ്ട്ര നിക്ഷേപ സ്ഥാപനമായ കെ.കെ.ആര്‍, എവിയേഷന്‍ രംഗത്തെ ധനകാര്യ സ്ഥാപനമായ അള്‍ടാവ് എയര്‍ എയര്‍ഫിനാന്‍സ് എന്നിവയ്ക്ക് 3.67 ശതകോടി ദിര്‍ഹത്തിന് വില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷം എത്തിക്കുന്ന ബോയിങ് 777-300 ഇ.ആര്‍.എസ് വിമാനങ്ങള്‍ കമ്പനിക്ക് തന്നെ പാട്ടത്തിന് നല്‍കുന്ന സംവിധാനമുണ്ടാക്കുമെന്നും ഇത്തിഹാദ് അറിയിച്ചു.

Latest News