ബി.ജെ.പി പരിപാടിക്കെതിരെ കടകളടച്ചാല്‍ നടപടി; നോട്ടീസ് പിന്‍വലിച്ചെന്ന് പോലീസ്

തൊടുപുഴ-പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തുന്ന പരിപാടിയുടെ മുന്നോടിയായി കടകള്‍  അടച്ചാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന നോട്ടീസ് പിന്‍വലിച്ചതായി പോലീസ്. പിന്‍വലിച്ച നോട്ടീസാണന്നും പ്രസക്തിയില്ലെന്നും കേരള പോലീസ് വാട്‌സാപ്പില്‍ മറുപടി നല്‍കി.

തൊടുപുഴ കരിമണ്ണൂര്‍ ടൗണിലെ വ്യാപാരികള്‍ക്കാണ് ഓരോരുത്തരുടേയും പേരുകള്‍ എഴുതി നോട്ടീസ് നല്‍കിയിരുന്നത്.

മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താര്‍ നടത്തരുതെന്നും വര്‍ഗീയപരമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.  

സമൂഹ മാധ്യമങ്ങളിൽ വിവാദമായതിനു പിന്നാലെ വ്യാപാരികൾ കൂട്ടത്തോടെ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് പിൻവലിക്കുന്നതായി പോലീസ് അറിയിച്ചത്.
 

 

Latest News