തമിഴ്‌നടന്‍ വിജയ്‌നെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

 

കടലൂര്‍- തമിഴ്‌നടന്‍ വിജയ്‌നെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതായാണ്  വിവരം. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദേഹത്തെ ചോദ്യം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതായാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ ആദായനികുതി ആസ്ഥാനത്തേക്ക് താരത്തെ കൊണ്ടുപോയിട്ടുണ്ട്. വിജയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം ബിഗിലിന്റെ നിര്‍മാതാക്കളായ എവിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളില്‍  ഇന്ന്  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് മെര്‍സല്‍ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു.

 

Latest News