അയോധ്യയില്‍ പള്ളി നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി അനുവദിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ- അയോധ്യയില്‍ കേസില്‍ ബാബരി മസ്ജിദിന് അനുവദിക്കാന്‍ ഉത്തരവിട്ട അഞ്ചേക്കര്‍ ഭൂമി അനുവദിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുന്നിവഖഫ് ബോര്‍ഡിന് ഭൂമി അനുവദിച്ചതായാണ് വിവരം. ജില്ലാ ആസ്ഥാനത്ത് നിന്ന് 18 കിലോമീറ്റര്‍ അകലെ ലഖ്നൗ ഹൈവേയിലെ അയോധ്യയിലെ തഹസില്‍ സൊഹാവാലിലെ ധന്നിപൂര്‍ ഗ്രാമത്തിലാണ് സ്ഥലം. സംസ്ഥാന സര്‍ക്കാര്‍ വക്താവ് ശ്രീകാന്ത് ശര്‍മ യാണ് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം അറിയിച്ചത്.

ഗതാഗത സൗകര്യവും സാമുദായിക സൗഹൃദവുമുള്ള സ്ഥലമാണിതെന്ന് ശര്‍മ പറഞ്ഞു. മൂന്ന് സ്ഥലങ്ങളായിരുന്നു ബാബരി മസ്ജിദിന് വേണ്ടി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. ഇതിലൊന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചതെന്ന് അദേഹം വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു.
 

Latest News