പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച് നടൻ രജനീകാന്ത്

ചെന്നൈ- പൗരത്വഭേദഗതി നിയമത്തെ പിന്തുണക്കുന്നുവെന്നും ഇതിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തമിഴ് നടൻ രജനീകാന്ത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അനിവാര്യമാണെന്നും രജനീകാന്ത് പറഞ്ഞു. തൂത്തുകുടിയിൽ നടന്ന വെടിവെപ്പിലും രജനീകാന്ത് പോലീസിന് അനുകൂലമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിൽ എന്നായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.
 

Latest News