മലപ്പുറത്ത് മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം


മലപ്പുറം- വള്ളിക്കുന്നില്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദ്ധീന്‍,നവാസ് എന്നിവരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. സുഹൃത്തിനെ കാണാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ യുവാക്കളെ അക്രമികള്‍ തെങ്ങില്‍ക്കെട്ടിയിട്ട് മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയായിരുന്നു.

ആള്‍ക്കൂട്ട ആക്രമണം സംഘര്‍ഷമായി ചിത്രീകരിക്കാന്‍ പോലിസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇപ്പോഴാണ് പുറത്തുവരുന്നത്. ഇരുമ്പ് പൈപ്പ് അടക്കമുള്ളവ ഉപയോഗിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്.സ്ഥലത്ത് പോലിസെത്തിയാണ് യുവാക്കളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌ലീഗ് രംഗത്തെത്തി.
 

Latest News