റിയാദ് - വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർ ചൈന സന്ദർശിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തികളും അടക്കമുള്ള അതിർത്തി പ്രവേശന കവാടങ്ങളിലെ ജവാസാത്ത് ഉദ്യോഗസ്ഥർക്കു മുന്നിൽ അനിവാര്യമായും വെളിപ്പെടുത്തണമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സൗദിയിൽ എത്തുന്നതിന് പതിനഞ്ചു ദിവസം മുമ്പ് ചൈനയിലുണ്ടായിരുന്നെങ്കിൽ അക്കാര്യമാണ് വെളിപ്പെടുത്തേണ്ടത്. വിദേശങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്ന എല്ലാവരും ഇത് നിർബന്ധമായും പാലിച്ചിരിക്കണം. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ വ്യവസ്ഥ നിർബന്ധമാക്കുന്നതെന്നും സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.