Sorry, you need to enable JavaScript to visit this website.

ദില്ലിയില്‍ വീണ്ടും ആംആദ്മി ഭൂരിപക്ഷം നേടും; സാത്താ ബസാര്‍ പ്രവചനം


ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രാജസ്ഥാനിലെ സാത്താ ബസാര്‍ പ്രവചനം പുറത്ത്. ബിജെപിയേക്കാളും,കോണ്‍ഗ്രസിനേക്കാളും ആംആദ്മി പാര്‍ട്ടിക്ക് തന്നെയായിരിക്കും മുന്‍തൂക്കമെന്നാണ് സാത്താ ബസാറിലെ പ്രവചനം. 42 മുതല്‍ 47 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നാണ് ഇവരുടെ നിലവിലെ വിലയിരുത്തല്‍. അമ്പത് സീറ്റുകള്‍ മറികടന്നേക്കുമെന്ന് കരുതുന്ന ട്രേഡര്‍മാരും സാത്താ ബസാറിലുണ്ട്. അഞ്ച് മുതല്‍ പത്ത് സീറ്റുവരെയായിരിക്കും ബിജെപിക്ക് നേടാനാകുക.ഷഹീന്‍ബാഗിലെ വെടിവെപ്പ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്നാണ് ഇവരുടെ വിലയിരുത്തല്‍.

പൗരത്വഭേദഗതിയും സമരങ്ങളുമൊക്കെ ബിജെപി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയെന്നും സാത്താ ബസാറിലുള്ള ട്രേഡര്‍മാര്‍ പറയുന്നു. 
ഇതിനുപുറമെ, കോണ്‍ഗ്രസിന്റെ വോട്ട് വിഹിതവും സമീപകാലത്ത് വര്‍ദ്ധിച്ചു, ഇത് 6-8 സീറ്റുകളുടെ വിജയത്തിന് കാരണമായേക്കാം. ഇതിനെത്തുടര്‍ന്ന് സത്ത മാര്‍ക്കറ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ മൂല്യം 58:60 ആയി ഉയരും. ബിജെപിയെ സംബന്ധിച്ചിടത്തോളം സത്ത മൂല്യം 55:60 ആയി പ്രതീക്ഷിക്കുന്നു. സിഎഎ, എന്‍ആര്‍സി, ഷഹീന്‍ ബാഗ് എന്നിവയ്ക്കെതിരായ രാഷ്ട്രീയത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ധ്രുവീകരിച്ചതിനാലാകാം ഇത്.

ടൈംസ് നൗ നടത്തിയ സർവെയിൽ 54 മുതൽ 60 വരെ സീറ്റ് നേടി എ.എ.പി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ബി.ജെ.പി പത്തു മുതൽ പതിനാലു വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. എ.എ.പിക്ക് 52 ശതമാനം വോട്ടും ബി.ജെ.പിക്ക് 34 ശതമാനം വോട്ടും കോൺഗ്രസിന് നാല് ശതമാനവുമാണ് സർവേ പ്രവചിക്കുന്നത്. 
ബി.ജെ.പി ഏഴ് സീറ്റിലും വിജയിക്കുമെന്നും സർവേ പറയുന്നു. 2015 ൽ നിന്നും 2020 ലേക്ക് എത്തുമ്പോൾ എ.എ.പിയുടെ വോട്ട് ശതമാനത്തിൽ കുറവ് സംഭവിക്കുമെന്നും ബി.ജെ.പിയുടേതിൽ വർധനയുണ്ടാകുമെന്നും സർവേ പ്രവചിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 46 ശതമാനമായിരുന്നു വോട്ട് ഷെയർ. എ.എ.പിക്ക് 38 ശതമാനവും. സർവേയിൽ പങ്കെടുത്ത 71 ശതമാനം പേരും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ്. ഷഹീൻ ബാഗ് സമരത്തോട് 52 ശതമാനം പേരാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഫെബ്രുവരി എട്ടിനാണ് ദൽഹിയിൽ തെരഞ്ഞെടുപ്പ്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാൾ അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്നു സീറ്റിൽ ഒതുങ്ങിയപ്പോൾ കോൺഗ്രസ് അപ്രത്യക്ഷമാകുകയായിരുന്നു.


 

Latest News