ഇന്ത്യയുടെ പാമോയില്‍ ശിക്ഷ താല്‍ക്കാലികമെന്ന് മലേഷ്യ

ന്യൂദല്‍ഹി- ഇന്ത്യയുമായുള്ള പാമോയില്‍ കയറ്റുമതി തര്‍ക്കം താല്‍ക്കാലികമാണെന്നും വൈകാതെ പരിഹാരത്തിലെത്തുമെന്നും മലേഷ്യ.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മലേഷയില്‍നിന്നുള്ള സംസ്‌കരിച്ച പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയുടെ ശിക്ഷാ നടപടി ഏറ്റവും കൂടുതല്‍ പാംഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായ മലേഷ്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിലുള്ള പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും പ്രതിസന്ധി താല്‍ക്കാലികമാണെന്നും മലേഷ്യന്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് മന്ത്രി തെരേസ കോക് പറഞ്ഞു.

 

Latest News