അഞ്ച്  വയസ്സുകാരനെ സിംഹക്കൂട്ടം കടിച്ചു കൊന്നു

അഹമ്മദാബാദ്-സിംഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഗിര്‍ വനത്തിനോടു ചേര്‍ന്നുള്ള രജൂല മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഇവിടെ ഇറങ്ങിയ പെണ്‍ സിംഹവും 2 സിംഹകുട്ടികളും ചേര്‍ന്ന് ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. പിന്നീട് കുട്ടിയുടെ ശരീരം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ പിതാവ് കൃഷിയിടത്തിലെ ജീവനക്കാരനായതിനാല്‍ വനമേഖലയോട് ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെ നിന്നാണ് ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചെടുത്ത് സിംഹം ഓടിമറഞ്ഞത്. സംഭവം നടന്നതിനു സമീപത്തായി സിംഹത്തെ പിടികൂടാന്‍ കൂട് സ്ഥാപിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Latest News