പത്രപ്രവര്‍ത്തകയെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവിനെതിരെ കേസ്

ഹൈദരാബാദ്- വനിതാ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ തെലങ്കാനയിലെ ബി.ജെ.പി നേതാവ് രഘുനന്ദന്‍ റാവുവിനെതിരെ കേസ്.
2007 ല്‍ കോഫിയില്‍ മയക്കുമരുന്ന് കലക്കി മയക്കിയ ശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നും  തുടര്‍ന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നും 47 കാരി മാധ്യമ പ്രവര്‍ത്തക പരാതിയില്‍ പറയുന്നു. പോലീസില്‍
പരാതിപ്പെടുത്തിയാല്‍ നഗ്ന ഫോട്ടോകള്‍ പുറത്തുവിടുമെന്ന് അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

 

Latest News