Sorry, you need to enable JavaScript to visit this website.

വ്യാജ ഉൽപന്നങ്ങളുടെ വൈദ്യുതി ഉപകരണങ്ങൾ വിറ്റ ഇന്ത്യക്കാരന് പിഴ

ജിസാൻ - വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇന്ത്യക്കാരനും സ്ഥാപന ഉടമയായ സൗദി പൗരനും ജിസാൻ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വൈദ്യുതി ഉപകരണങ്ങൾ വിൽപന നടത്തിയ കേസിലാണ് ഇന്ത്യക്കാരൻ ശിഹാബ് കെ എന്നയാൾക്കും സ്ഥാപന ഉടമയായ സൗദി പൗരൻ അബ്ദുല്ല ശൗഇ മുഹമ്മദ് നജ്ദിക്കും കോടതി പിഴ ചുമത്തിത്.

ജിസാനിൽ പ്രവർത്തിക്കുന്ന അബ്ദുല്ല ശൗഇ എസ്റ്റാബ്ലിഷ്‌മെന്റിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത മൊബൈൽ ഫോൺ ചാർജറുകളും ഇയർ ഫോണുകളും വൈദ്യുതി എക്സ്റ്റൻഷൻ കേബിളുകളും മറ്റു വൈദ്യുതി ഉൽപന്നങ്ങളും കണ്ടെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ മന്ത്രാലയം നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും സൗദി പൗരന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
 

Latest News