Sorry, you need to enable JavaScript to visit this website.

കൊറോണ; കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടു പേർ സൗദിയിലേക്ക് പോയെന്ന് റിപ്പോർട്ട്

കോഴിക്കോട്- കൊറോണ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടു പേർ അധികൃതരുടെ നിർദ്ദേശം അവഗണിച്ച് സൗദിയിലേക്ക് പോയതായി റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളായ രണ്ടു പേരാണ് സൗദിയിലേക്ക് പോയത്. നേരത്തെ ചൈനയിൽനിന്നെത്തിയ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇത് നിലനിൽക്കെയാണ് ഇവർ സൗദിയിലേക്ക് പോയതെന്ന് ന്യൂസ് 18 ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ദൂര്യവാപകമായ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന നടപടികളാണ് ഇരുവരും ചെയ്തത് എന്നാണ് നിഗമനം. 
അതിനിടെ, കേരളത്തിൽ ആദ്യകൊറോണ ബാധിച്ച വിദ്യാർഥിയുടെ രണ്ടാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായ ശേഷം എടുത്ത രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവാണ് എന്നാണ് ഫലം ലഭിച്ചത്. അതേസമയം, ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. 
 

Latest News