പത്ത് വര്‍ഷത്തെ പ്രണയം, വിവാഹം കഴിക്കാന്‍  ആവശ്യപ്പെട്ടപ്പോള്‍ കാമുകന്‍ മുറിയിലിട്ട് പൂട്ടി 

ഭുവനേശ്വര്‍- പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തന്നെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ട യുവതിയോ വിചിത്രമായി പെരുമാറി കാമുകന്‍. വിവാഹം കഴിയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവതിയെ ഓഫീസിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഒഡീഷയിലാണ് സംഭവം ഉണ്ടായത്.
ഒഡീഷയിലെ അങ്കൂര്‍ ജില്ലയിലെ ബലറാംപ്രസാദ് ഗ്രാമത്തില്‍നിന്നുമുള്ളവരാണ് ഇരുവരും. പത്ത് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുനു. തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി പറയുമ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ യുവാവിന്റെ ഓഫീസിലെത്തി യുവതി തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ അഭ്യര്‍ത്ഥന കേട്ട് ദേഷ്യം വന്ന യുവാവ് യുവതിയെ ഒഫീസിന്റെ മുറിയിട്ട് പൂട്ടിയ ശേഷം മൊബൈല്‍ ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. യുവതി ബഹളം വയ്ക്കുന്നത് കേട്ട് ഓഫീസിന് സമീപത്ത് കളിയ്ക്കുന്ന കുട്ടികള്‍ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

Latest News