പെണ്‍കുട്ടിയെ പീഡിപ്പിച്ചു,  പരാതി  നല്‍കിയപ്പോള്‍ ആസിഡ് ആക്രമണവും

ലഖ്‌നൗ-പീഡന കേസില്‍ പരാതി പിന്‍വലിയ്ക്കാത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് അക്രമികള്‍. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പ്രതിയുമായി ബന്ധമുള്ളവരാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആസിഡ് ഒഴിച്ചത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയുടെ ബന്ധുക്കളായ രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരളാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News