കോട്ടയം- ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ട് പേര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ . കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡിലാണ് രണ്ട് കോട്ടയം സ്വദേശികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടാഴ്ച്ച മുമ്പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയവരാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു ഇരുവരും. ദിനംപ്രതി ആരോഗ്യവകുപ്പ് ഇവരെ നിരീക്ഷിച്ചിരുന്നതായി അറിയിച്ചു.
എന്നാല്‍ ഇരുവരും പനി,തൊണ്ടവേദന,ശ്വാസതടസം,ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടെയും രക്തസാമ്പിളുകള്‍ പരിശോധനക്ക് അയക്കും. ചൈന,ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് ഉള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാദിവസവും ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു.അതേസമയം കോട്ടയം ജില്ലയില്‍ ഇതുവരെ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല.