Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് പാക്കിസ്ഥാനോട് പ്രണയം,പാക്കിസ്ഥാനിക്ക് പത്മശ്രീ നൽകുന്നു-സ്വര ഭാസ്‌കർ

ഇൻഡോർ- കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന് പാക്കിസ്ഥാനോട് പ്രണയമാണെന്ന് നടി സ്വര ഭാസ്‌കർ. ഇൻഡോറിൽ സേവ് ദ് കോൺസ്റ്റിറ്റിയൂഷൻ, സേവ് ദ് കൺട്രി റാലിയിൽ സംസാരിക്കുകയായിരുന്നു സ്വര. പാക് ഗായകൻ അദ്‌നാൻ സാമിക്ക് പത്മശ്രീ നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു സ്വരയുടെ പ്രതികരണം. ഇന്ത്യയിൽ നുഴഞ്ഞുകയറ്റക്കാരെ പിടികൂടാനും പൗരത്വം നൽകാനും നിലവിൽ നിയമമുണ്ട്. ഈ നിയമത്തിലൂടെയാണ് അദ്‌നാൻ സാമിക്ക് പൗരത്വവും പത്മശ്രീയും നൽകിയത്. ഈ സഹചര്യം നിലനിൽക്കെ എന്തിനാണ് പൗരത്വഭേദഗതി നിയമമെന്നും സ്വര ഭാസ്‌കർ ചോദിച്ചു. 
പാക്കിസ്ഥാനി വ്യോമസേന കമാണ്ടറുടെ മകനായ അദ്‌നാൻ സാമി ജനിച്ചത് ലണ്ടനിലാണ്. 2015-ൽ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച അദ്‌നാൻ സാമിക്ക് 2016-ൽ പൗരത്വം ലഭിച്ചു. കഴിഞ്ഞമാസം അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു. ഒരു ഭാഗത്ത പാക്കിസ്ഥാനെതിരെ ശക്തമായ വിമർശനവും ആക്ഷേപവും ഉന്നയിക്കുകയും എന്നാൽ അതേസമയം തന്നെ പാക്കിസ്ഥാനിക്ക് പത്മശ്രീ നൽകുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പാണെന്നും സ്വര ഭാസ്‌കർ വ്യക്തമാക്കി.
 

Latest News