കൊണ്ടോട്ടി- കരിങ്കൽ ക്വാറിയിൽവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. പുളിക്കൽ ആന്തിയൂർകുന്ന് മൂച്ചിത്തോട്ടം കരിങ്കൽ ക്വാറിയിലാണ് അപകടമുണ്ടയത്. ടിവി കോയയുടെ മകൾ ആയിഷ റിൻഷ (15). താഴത്തുവീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ നാജിയ ഷെറിൻ (13) എന്നിവരാണ് മരിച്ചത്.വീട്ടിലേക്ക് കുടിവെള്ളമെടുക്കാൻ പോയപ്പോഴാണ് ദുരന്തമുണ്ടയത്. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ഇരുവരും ഒളവട്ടൂര്‍ യത്തീംഖാന സ്കൂളിലെ വിദ്യാർത്ഥികളാണ്.