മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാവും കുഞ്ഞും മരിച്ചു

മക്ക- ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാവും കുഞ്ഞും മരിച്ചു. മാഹി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. റിയാദിൽ എത്തുന്നതിന് 350 കിലോമീറ്റർ അകലെ അൽവാദിയിലാണ് അപകടമുണ്ടായത്. മാഹി സ്വദേശി ഷമീം, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ മൂന്നു വയസുള്ള മകനുമാണ് അപകടത്തിൽ മരിച്ചത്. ഇവർ കുടുംബസമേതം ഉംറ നിർവഹിച്ച് മടങ്ങിവരികയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകുട്ടികൾക്ക് പരിക്കുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.    
 

Latest News