ന്യൂദല്‍ഹി- ബി.ജെ.പിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബം പോലെയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ദല്‍ഹിയിലെ 70 മണ്ഡലങ്ങളിലെയും ബി.ജെ.പി നേതാക്കള്‍ ഞായറാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. അവര്‍ കുടുംബം പോലെയാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പോയി-അദ്ദേഹം പോയി.
ദല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനകം നിരസിക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങളെ വഞ്ചിച്ച ആം ആദ്മി പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജാവദേക്കര്‍ പറഞ്ഞു.
ഈ മാസം എട്ടിനാണ് 70 അംഗ ദല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. േെവാട്ടെണ്ണല്‍ ഫെബ്രുവരി 11 ന്.