Sorry, you need to enable JavaScript to visit this website.

ദല്‍ഹി പിടിച്ചാല്‍ ആദ്യം പൊളിക്കുക ഷഹീന്‍ബാഗ് സമരപന്തല്‍: വി മുരളീധരന്‍

ദല്‍ഹി- ദല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ സമരപന്തല്‍ പൊളിക്കുമെന്ന് വി മുരളീധരന്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ സമരപന്തല്‍ പൊളിച്ചുനീക്കുകയാണ് ആദ്യം ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു. ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുരളീധരന്‍ പ്രചരണത്തിന് എത്തിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളികളായ പ്രമുഖരെയും വോട്ടുപിടിക്കാന്‍ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി. കൂടാതെ ബിജെപി നേതാക്കള്‍ ദല്‍ഹിയിലെ പ്രചരണ ക്യാമ്പയിനുകളില്‍ വര്‍ഗീയ പ്രസ്താവനകള്‍ നടത്തുന്നതും പതിവായിരിക്കുകയാണ്. ഷഹീന്‍ബാഗിലുള്ളവരെ വെടിയുണ്ടകള്‍ കൊണ്ട് നേരിടണമെന്നായിരുന്നു യുപി മുഖ്യമന്ത്രി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നത്.വരുംദിവസങ്ങളില്‍ സുരേഷ്‌ഗോപി,അല്‍ഫോണ്‍സ് കണ്ണന്താനം, കെ സുരേന്ദ്രന്‍ എന്നി നേതാക്കളും ദല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി കളത്തിലിറങ്ങും.

 

Latest News