ബെംഗളുരു- മഹാത്മാഗാന്ധിജിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന സ്വാതന്ത്ര്യസമരം വെറും നാടകമായിരുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെ. ബ്രിട്ടീഷുകാരുടെ സമ്മതത്തോടെയും അനുവാദത്തോടെയും അരങ്ങേറിയ നാടകമായിരുന്നു .രാജ്യത്ത് നടന്ന സ്വാതന്ത്ര്യ സമരം സത്യസന്ധമായിരുന്നില്ല. അതൊരു ഒത്തുകളിയായിരുന്നു.ഇവര്‍ക്ക് ആര്‍ക്കെങ്കിലും പോലിസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോ.മരണംവരെ നിരാഹാരം നടത്തിയും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയതെന്ന് കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്.
ഇത് സത്യമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ നിരാശമൂലമാണ് രാജ്യംവിട്ടതെന്നും ബിജെപി എംപി ആരോപിച്ചു. കൂടാതെ മഹാത്മാഗാന്ധിയെ 'മഹാത്മാ' എന്ന് എന്തിനാണ് വിശേഷിപ്പിക്കുന്നതെന്നും അദേഹത്തെ ആര്‍എസ്എസ് അല്ല കൊന്നതെന്നും അനന്തകുമാര്‍ ആരോപിച്ചു.