ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്നു; 20കാരന്‍ അറസ്റ്റില്‍

യുവാവ് നാശനഷ്ടം വരുത്തിയ ഹെലികോപ്റ്റര്‍

ഭോപ്പാൽ- ഭോപ്പാൽ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്ന വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്ന യുവാവ് കസ്റ്റഡിയില്‍. ഭോപ്പാലില്‍നിന്ന്  46 യാത്രക്കാരുമായി ഉദയ്പൂരിലേക്ക് പുറപ്പെടാനിരുന്ന സപൈസ് ജറ്റ് വിമാനത്തിന് മുമ്പില്‍ റണ്‍വേയില്‍ കുത്തിയിരുന്ന 20 കാരനെ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്)യാണ് പിടികൂടിയത്. 

എയർക്രാഫ്റ്റ് പാർക്കിംഗ് ബേയിൽ അനധികൃതമായി പ്രവേശിച്ച യുവാവ് ഹെലികോപ്റ്ററിന് കേടുപാടുകൾ വരുത്തിയ ശേഷമാണ് സ്പൈസ് ജെറ്റിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട യോഗേഷ് ത്രിപാഠി എന്ന യാത്രക്കാരന്‍ വിവരം സുരക്ഷാ ഉദ്യോഗ്സ്ഥരെ അറിയിക്കുകയായിരുന്നു. അക്രമിയെ സിഐഎസ്എഫ് പിന്നീട് പോലീസിന് കൈമാറി. രാധ സോമി സത്സംഗ് ബിയാസ് എന്നയാളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് അക്രമിക്കപ്പെട്ട ഹെലികോപ്റ്റര്‍.

അനിഷ്ടസംഭവങ്ങള്‍ കാരണം, ഉദയ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം  ഒരുമണിക്കൂര്‍ വൈകിയാതായി സിഐഎസ്എഫ് ഡെപ്യൂട്ടി കമാൻഡന്റ് വീരേന്ദ്ര സിംഗ് പറഞ്ഞു. 
 

Latest News