ലണ്ടന്‍- ബ്രിട്ടനില്‍ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പിച്ച അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. തെക്കന്‍ ലണ്ടനിലെ സ്ട്രീറ്റ്ഹാം ഹൈ റോഡിലാണ് സംഭവം. ഭീകരാക്രമണത്തെ തുടര്‍ന്നാണ് പ്രതിയെ കൊലപ്പെടുത്തിയതെന്ന് മെട്രോപോളിറ്റന്‍ പോലീസ് പറഞ്ഞു.
പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍ നടപടികള്‍ സ്വീകരിച്ച എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ട്വീറ്റ് ചെയ്തു.
വളരെ വേഗത്തില്‍ നടപടി സ്വീകരിച്ച പോലീസിനും എമര്‍ജന്റ് സര്‍വീസുകള്‍ക്കും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നന്ദി പറഞ്ഞു. ജീവിതങ്ങള്‍ തകര്‍ക്കാനും ഭിന്നിപ്പിക്കാനുമാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നും ലണ്ടനില്‍ അവര്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.