Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് നികുതി  ചുമത്തരുത് -ചെന്നിത്തല 

തിരുവനന്തപുരം- പ്രവാസി ഇന്ത്യക്കാർക്കും ആദായ നികുതി ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 
പ്രവാസി ഇന്ത്യാക്കാർ അവർ തമാസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകണമെന്നാണ് നിർദേശം. ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്ന ഇന്ത്യക്കാരെയാണ് ഇത് മുഖ്യമായും ബാധിക്കുക. ഇവരിൽ വലിയ പങ്കും മലയാളികളാണ്. ഗൾഫ് രാജ്യങ്ങളിൽ ചോര വിയർപ്പാക്കി പണിയെടുത്താണ് പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത്. 
കേരളത്തിന്റെയും ഇന്ത്യയുടെയും സമ്പദ്ഘടനയ്ക്ക് വിദേശത്തുനിന്നും വരുന്ന ഈ പണം നൽകുന്ന സംഭാവന വളരെ വലുതാണ്. കേരളത്തിൽ സമ്പദ്ഘടനയെ താങ്ങി നിർത്തുന്നത് തന്നെ ഗൾഫ് മലയാളികൾ അയക്കുന്ന പണമാണ്. ഇത് വിസ്മരിച്ചു കൊണ്ട് അവർക്ക് മേൽ ആദായ നികുതി കൂടി ചുമത്തുന്നത് ക്രൂരതയാണ്. കഠിനമായി അദ്ധ്വാനിച്ചാലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവരാണ് ഗൽഫ് മേഖലയിൽ ഇപ്പോൾ പണിയെടുക്കുന്നവരിൽ ഏറെയും. അവർക്ക് പുതിയ നികുതി നിർദേശം വൻ ഭാരം ഉണ്ടാക്കി വയ്ക്കും. പ്രവാസി ഇന്ത്യാക്കാർക്ക് ഇന്ത്യയിൽ തങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം 182 ൽനിന്ന് 120 ആയി കുറച്ചതും പ്രവാസികൾക്ക് വൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. 
വിദേശത്ത് പോയി പണിയെടുത്ത് നാട്ടിലേക്ക് പണമയക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരെ കൂടുതൽ  ബുദ്ധിമുട്ടിക്കുകയും പിഴിയുകയും ചെയ്യുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 


 

Latest News