Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയിലും ജുമൂമിലും സാഹിർ ഉപകരണങ്ങൾ മോഷണം പോയി

മക്ക - ഗതാഗത നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സാഹിർ ഉപകരണങ്ങൾ മോഷണം പോയി. ജുമൂമിൽ ഈദ് ഗാഹിനു സമീപം സ്ഥാപിച്ച സാഹിർ ഉപകരണം കവർച്ച ചെയ്യപ്പെട്ടതായി ജുമൂം പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ഉപകരണം സ്ഥാപിച്ച ബോക്‌സ് വാഹനം ഉപയോഗിച്ച് ഇടിച്ച് തകർത്താണ് ഉപകരണം കവർന്നത്. 


സാഹിർ സംവിധാനത്തിനു കീഴിലെ ഉപകരണങ്ങൾ നിരീക്ഷിക്കുന്ന സൂപ്പർവൈസറുടെ കാറും മോഷണം പോയി. സാഹിർ ഉപകരണം പരിശോധിക്കുന്നതിന് സൂപ്പർവൈസർ പുറത്തിറങ്ങിയ തക്കത്തിലാണ് കാർ മോഷ്ടിച്ച് അജ്ഞാതൻ കടന്നുകളഞ്ഞത്. ഈ സംഭവത്തിൽ മക്ക അസീസിയ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. മക്ക അൽഖവാജാത്ത് റോഡിൽ സ്ഥാപിച്ച സാഹിർ ഉപകരണവും കഴിഞ്ഞ ദിവസം മോഷണം പോയി. ഇതേക്കുറിച്ചും മക്ക പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. 

Latest News