സിനിമാ മേഖല സൗദി നിര്‍മാണ രംഗത്ത് ഇക്കൊല്ലം 500 കോടി റിയാല്‍ നിക്ഷേപം കൊണ്ടുവരും

റിയാദ്- സൗദി അറേബ്യയിലെ നിര്‍മാണ രംഗത്ത് 2020 ല്‍ സിനിമാ മേഖലയില്‍നിന്ന്  ഏകദേശം 500 കോടി   റിയാലിന്റെ (1.3 ബില്യണ്‍ ഡോളര്‍) നിക്ഷേപം പ്രതീക്ഷിക്കുന്നതായി സിനിമാ ബില്‍ഡ് കെഎസ്എ 2020 ന്റെ പങ്കാളിയായ ദി ഗ്രേറ്റ് മൈന്‍ഡ്‌സ് ഗ്രൂപ്പ് നടത്തിയ മാര്‍ക്കറ്റ് റിസേര്‍ച്ച് തെളിയിക്കുന്നു.
രാജ്യത്തുടനീളം 30 മാളുകളിലായി 140 സിനിമാശാലകള്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇത് 1,323 സ്‌ക്രീനുകള്‍ക്ക് തുല്യമാണ്.
2020 വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി 158,760 സിനിമാ സീറ്റുകളും 5,953,500 ചതുരശ്ര അടിയിലധികം പരവതാനികളും ആവശ്യമാണെന്ന് സിനിമാ ബില്‍ഡ് കെഎസ്എ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കൂടാതെ 18,852,750 ചതുരശ്ര അടിയിലധികം ജിപ്‌സം ബോര്‍ഡുകള്‍, വാള്‍ പാനലുകള്‍, മാസ് ബാരിയര്‍ സീലിംഗ് 1,250 എയര്‍ ഹാന്‍ഡ്‌ലിംഗ് യൂണിറ്റുകള്‍ എന്നിവയും വേണ്ടിവരും.
ആഭ്യന്തര വിനോദത്തിനുള്ള സൗദി ഗാര്‍ഹിക ചെലവ് മൊത്തം ചെലവിന്റെ 2.9 ല്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തുക എന്നതാണ് രാജ്യത്തെ വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അതിവേഗം വളരുന്ന സിനിമാ മേഖല ഈ വര്‍ഷം 5,314 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമാ ബില്‍ഡ് കെഎസ്എ ഫെബ്രുവരി 19-20 തീയതികളില്‍ റിയാദിലെ ഫെയര്‍മോണ്ടിലാണ് നടക്കുന്നത്.

 

Latest News