Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീരിലെ ജനങ്ങളുടെ സ്വാതന്ത്ര്യം പുന:സ്ഥാപിക്കണം: പി ചിദംബരം

ദല്‍ഹി- ജമ്മുകശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ മനുഷ്യാവകാശവും സ്വാതന്ത്ര്യവും പുന:സ്ഥാപിച്ച് നല്‍കേണ്ടതുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനാധിപത്യ സ്വാതന്ത്ര്യത്തിന് പകരമാവാന്‍ പണത്തിന് സാധിക്കില്ല. കേന്ദ്രബജറ്റില്‍ ജമ്മുകശ്മീരിന് കൂടുതല്‍ തുക വകയിരുത്തിയല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അദേഹത്തിന്റെ മറുപടി. സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും പണം ഉപയോഗിച്ച് പകരം വെക്കാനും കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അവ പൂര്‍ണമായും തെറ്റാണെന്നും മുന്‍കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജമ്മു,കശ്മീര്‍,ലഡാക് താഴ്‌വരയിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും  പുന:സ്ഥാപിച്ചുനല്‍കേണ്ടത് ആവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുന്ന ,സ്വതന്ത്ര സമൂഹത്തിന് മാത്രമേ വികസനത്തിന്റെ ഫലങ്ങള്‍ ആസ്വദിക്കാനും പങ്കാളികളാകാനും സാധിക്കു.  പണമൊരിക്കലും സ്വാതന്ത്ര്യത്തിന് പകരമാവില്ലെന്നും ചിദംബരം വ്യക്തമാക്കി.
 

Latest News